Back

DEPARTMENT OF MALAYALAM


മലയാളം കേരളീയരുടെ മാതൃഭാഷയാണ്. ഭാഷയുടെ ശ്രേഷ്ഠത കൊണ്ട് മലയാളഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭിക്കുകയുണ്ടായി. ഇന്ത്യയിൽ ദ്രാവിഡ ഭാഷാ ഗോത്രത്തിലാണ് മലയാളഭാഷാ ഉൾപ്പെടുന്നത്. തമിഴിന്റെയും സംസ്കൃതത്തിന്റെയും സങ്കരത്തിൽ നിന്നുമാണ് മലയാളം രൂപംകൊണ്ടത്. മലയാളഭാഷയുടെ ഉത്ഭവം എട്ടാം നൂറ്റാണ്ടോടുകൂടി ആരംഭിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിൽ എഴുത്തച്ഛൻറെ കാലഘട്ടം ആകുമ്പോഴേക്കും മലയാളഭാഷയ്ക്ക് ആധുനിക രൂപം കൈവന്നു. ആധുനിക മലയാളഭാഷയുടെ പിതാവായി എഴുത്തച്ഛൻ അറിയപ്പെടുന്നു.

ദ്രാവിഡ ഭാഷകളിൽ ഒന്നായ മലയാളഭാഷയുടെ പ്രാധാന്യം കണക്കിലെടുത്തും തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലെ കുട്ടികൾ ഇവിടെ പഠിക്കുന്നത്കൊണ്ടും, മലയാളഭാഷാപഠനം കോളേജിൽ നടത്തിവരുന്നു. മലയാളഭാഷയും സാഹിത്യവും അതിന്റെ വ്യത്യസ്തതകൾ കലാസാംസ്കാരിക വൈഞ്ജാനിക സമ്പന്നതകൊണ്ടും എന്നും വേറിട്ട്നിൽക്കുന്നു. മലയാളഭാഷയും ഭാഷാപഠനവും ദ്രാവിഡസംസ്കാര ഏകീകരണത്തിൽ പ്രധാനപങ്കുവഹിക്കുന്നു.


Visiting Faculty:

Dr. T. GITHESH, M.A., M.A., B.Ed., Ph.D.,